ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;ആന്ധ്രാ സ്വദേശി പിടിയില്‍

single-img
21 March 2017

ആലപ്പുഴ: ചന്തിരൂരില്‍ നാലര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ബാലനെയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

അക്ബറിന്റെ മകൻ അസ്ഹറിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്ഹർ, ഈ സമയം ഭിക്ഷക്കാരനെന്ന വ്യാജേന എത്തിയ നാഗേന്ദർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

ഇതുകണ്ട കുട്ടിയുടെ അമ്മ ബഹളംകൂട്ടി. കുട്ടിയും നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ നാഗേന്ദര്‍ കുട്ടിയെ വിട്ട് ഓട്ടോ റിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി അരൂര്‍ പോലീസിന് കൈമാറുകയായിരുന്നു.