രാമക്ഷേത്ര നിര്‍മ്മാണം: കോടതിക്കു പുറത്തുള്ള മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി
21 March 2017
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയ്ക്ക് പുറത്ത് തീര്‍പ്പാക്കുന്നതാണ് നല്ലതെന്നും കോടതിക്കു പുറത്തുള്ള മധ്യസ്ഥയ്ക്ക് തയ്യാറാണെന്നും സുപ്രീം കോടതി.വിഷയം സമവായത്തിലൂടെ പരിഹരിക്കണമെന്നും
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജഗദീഷ് സിംഗ് ഖെഹാര്‍ നിര്‍ദേശിച്ചു.
സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ നിര്‍ദേശം. ഇതു സംബന്ധിച്ച് ഇരുവിഭാഗവുമായി സുബ്രഹ്മണ്യന് സ്വാമി ചര്‍ച്ച നടത്തണമെന്നും കോടതി വ്യക്തമാക്കി. ഇരു വിഭാഗങ്ങളും തയാറാണെങ്കില്‍ മാത്രം മധ്യസ്ഥതയ്ക്ക് ഇടപെടാണമെന്നും കോടതി അറിയിച്ചു.