ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്സ്ആപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ചെത്തി
21 March 2017
വാഷിംഗ്ടണ്‍: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വാട്സ്ആപ്പ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചെത്തി.ഫെബ്രുവരി 24 മുതലാണ് വാട്സ്ആപ്പ് സ്റ്റാറ്റസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്.
എന്നാല്‍, ഇതിനൊപ്പം ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചറും വേണമെന്ന ഉഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ടെക്സ്റ്റ് സ്റ്റാറ്റസിന്റെ മടങ്ങിവരവ്.
ഐഒഎസ് സെറ്റുകളില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് സംവിധാനം തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.