രാജഗിരി ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ സജ്ജീവനി-2017 കെപിഎസി ലളിത ഉദ്ഘാടനം ചെയ്തു.

single-img
20 March 2017

ആലുവ: രാജഗിരി ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡപകടങ്ങളില്‍ തലച്ചാറിനും നട്ടെല്ലിനും പരിക്കേറ്റ് ശുശ്രൂഷ ലഭിച്ചവരുടെ കൂട്ടായിമയായ സജ്ജീവനി-2017 പ്രശസ്ത ചലചിത്ര താരം ശ്രീമതി കെപിഎസി ലളിത ഉദ്ഘാടനം ചെയ്തു. രാജഗിരി നഴ്‌സിങ് ഡയറക്ടര്‍ ഗ്രേസി എബ്രഹാം, മെഡിക്കല്‍ ഡയറക്ടര്‍ എം.എന്‍ ഗോപിനാഥന്‍ നായര്‍, സിഎംഐ എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ്്് സിഇഒ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി, സിഎംഐ അഡ്്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഫ. ജോയ് കിളിക്കുന്നേല്‍, ന്യൂറോസര്‍ജറി വിഭാഗം ഡയറക്ടര്‍മാരായ ഡോ. റോണി ലൂയിസ്, ഡോ. മനോജ് നാരായണ പണിക്കര്‍, ഡോ. രാകേഷ്, ഡോ. ജഗത്‌ലാല്‍ ഗംഗാദരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു