കമല്‍ഹാസന്റെ സഹോദരനും സിനിമ നിര്‍മ്മാതാവുമായ ചന്ദ്രഹാസന്‍ അന്തരിച്ചു

single-img
19 March 2017

ലണ്ടന്‍: തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്റെ സഹോദരനും സിനിമ നിര്‍മ്മാതാവുമായ ചന്ദ്രഹാസന്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

ലണ്ടനിലെ ഇവരുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.നടിയും ടെലിവിഷന്‍ അവതാരികയുമായ അനുഹാസന്‍ മകളാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്.

രാജ്കമല്‍ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്നതും അദ്ദേഹം തന്നെയാണ്. ഈ ബാനറില്‍ കമല്‍ഹസന്റെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. നടനും സംവിധായകനുമായ ചാരുഹാസന്‍ മറ്റൊരു സഹോദരനാണ്. ഉത്തമവില്ലന്‍, തൂങ്കാവനം, വിശ്വരൂപം എന്നീ ചിത്രങ്ങളാണ് ഇവരുടേതായി അവസാനം പുറത്തിറങ്ങിയത്.