പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് ക്ലാസ് മുറിയില്‍ യുവാവ് തീകൊളുത്തി കൊന്ന ലക്ഷ്മിക്ക് ഒന്നാം റാങ്ക്
കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്ലാസ്മുറിയില്‍ തീകൊളുത്തി കൊല ചെയ്യപ്പെട്ട ലക്ഷ്മിക്ക് ഡിഗ്രിപരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക്. കോട്ടയം എസ്എംഇ കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി.
കോട്ടയം എസ്എംഇ കോളെജിലാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ പൂര്‍വ വിദ്യാര്‍ത്ഥി ക്ലാസി ല്‍ കയറി പെട്രോളൊഴിച്ച് കത്തിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ക്ലാസ് മുറിയില്‍ കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തിയതിന് ശേഷം ആദര്‍ശും മരിച്ചിരുന്നു. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കോളേജിലെത്തിയതായിരുന്നു കൊല്ലം സ്വദേശിയായിരുന്ന ആദര്‍ശ്. ലക്ഷ്മിയെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആദര്‍ശ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ആദര്‍ശ് മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.ലക്ഷ്മിക്ക് 60 ശതമാനം പൊള്ളലും ആദര്‍ശിന് 80 ശതമാനവും പൊള്ളലേറ്റിരുന്നു.