പിണറായി വിജയനെ ഏഴാം പ്രതിയാക്കിയ സിബിഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ:പിണറായി കരാറിനെ സമീപിച്ചത് നല്ല ഉദ്ദേശത്തോടെ

single-img
17 March 2017

കൊച്ചി: ലാവ്‌ലിന്‍ അഴിമതി ഉണ്ടാക്കിയെടുത്ത കഥയാണെന്ന് ഹൈക്കോടതിയില്‍ ഹരീഷ് സാല്‍വെ. പിണറായി കരാറിനെ സമീപിച്ചത് നല്ല ഉദ്ദേശത്തോടെയും ആണെന്നും പിണറായിക്കുവേണ്ടി ഹരീഷ് സാല്‍വെ വാദിച്ചു.ഹൈക്കോടതിയില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജിയെ എതിര്‍ത്ത് പിണറായി വിജയന് വേണ്ടി ഹാജരായി വാദിക്കവേയാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ഹരീഷ് സാല്‍വെ ഈ വാദമുഖം ഉന്നയിച്ചത്.

ലാവലിന്‍ കേസില്‍ അഴിമതയുണ്ടെന്നത് ഉണ്ടാക്കിയെടുത്ത കഥയാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിട്ട 94-96 കാലത്ത് കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്ക് വേണ്ടിയായിരുന്നു ലാവലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതെന്നും സാല്‍വെ വാദിച്ചു.

ലാവലിന്‍ കരാര്‍ പിണറായിയുടെ കാലത്തല്ല. ജി.കാര്‍ത്തികേയന്റെ നടപടി തെറ്റാണെന്ന് സിബിഐ കണ്ടെത്തിയിട്ടില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ ഗൂഢാലോചനയുണ്ടായിട്ടില്ലെന്നും സാല്‍വെ വാദിച്ചു.