സിലബസ്സ് പഠിപ്പിക്കാതെ മത വര്‍ഗീയത പഠിപ്പിക്കുന്നു:ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബംഗാളിലെ 125 സ്‌കൂളൂകള്‍ക്കെതിരെ നടപടിയുമായി മമത

single-img
17 March 2017

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബംഗാളിലെ 125 സ്‌കൂളൂകള്‍ക്കെതിരെ നടപടിയുമായി ബംഗാള്‍ സര്‍ക്കാര്‍ .വിദ്യാര്‍ത്ഥികളെ മത വര്‍ഗീയതയാണ് പഠിപ്പിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

. ആര്‍എസ്എസ് അനുബന്ധ സ്‌കൂള്‍ ശൃംഗലകളായ ശാരദ ശിശു വിദ്യാ മന്ദിറിനോടും സരസ്വതി വിദ്യാ മന്ദിറിനോടും സ്വന്തം സിലബസ്സ് ഉപേക്ഷിച്ച് സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിലബസ്സ് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഇല്ലാത്തപക്ഷം ഈ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. ഇത് വരെ 125 സ്‌കൂളുകളെ കുറിച്ചാണ് സര്‍ക്കാര്‍ സിലബസ്സ് പഠിപ്പിക്കാതെ മതവര്‍ഗീയത പഠിപ്പിക്കുന്നു എന്ന് പരാതി ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂച്ച് ബിഹാര്‍, നോര്‍ത്ത് ദിനാജ്പൂര്‍, നന്ദിയ. പശ്ചിമ മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളോട് തങ്ങളുടെ സിലബസ് സംസ്ഥാന സ്‌കൂള്‍ ഡിപ്പാര്‍ട്‌മെന്റിനു മുമ്പില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.