കരുത്തുള്ളവര്‍ക്കേ കല്ലേറ് കൊള്ളൂ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ജേക്കബ് തോമസ്

single-img
17 March 2017


തിരുവനന്തപുരം: പ്രതിസന്ധി ഘട്ടങ്ങളില്‍ മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കല്ലേറ് കൊള്ളാനുള്ള കരുത്തുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് താന്‍ നിരന്തരം ആക്രമിക്കപ്പെടുന്നതെന്നും, ആക്രമിക്കുന്നവര്‍ക്കറിയാം കല്ലേറ് കൊണ്ട് ഞാന്‍
വീണുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പിന്തുണക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ജോലി വെല്ലുവിളി ആവുമ്പോള്‍ എല്ലാവരടേയും പിന്തുണ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ സൂചന നല്‍കിയിരുന്നു. ‘വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റണമെന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്.
ആ കട്ടിലുകണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞാണ്‌ ‘ നിയമസഭയില്‍ മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ക്കുള്ള പൂര്‍ണപിന്തുണ അറിയിച്ചത്.