അപരിഷ്‌കൃത മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന സമ്പ്രദായമാണ് മുത്തലാക്കെന്ന് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

single-img
16 March 2017

മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചര്‍ച്ചക്കു വിധേയമാക്കാന്‍ ഇരുമുന്നണികളേയും ഞങ്ങള്‍ വെല്ലുവിളിച്ചു കൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

പതിവുപോലെ ദുരേന്ദ്രനെന്നും ചാണകസംഘിയെന്നും ഉള്ളിസുരയെന്നുമെല്ലാം അധിക്ഷേപിച്ചു കൊണ്ടാണ് എതിരാളികളെത്തിയത്.

സുരേന്ദ്രന്റെ കുറിപ്പിനെ വിമര്‍ശിച്ച് ബഷീര്‍ വള്ളിക്കുന്ന് എഴുതിയ പോസ്റ്റും വ്യാപകമായി കമന്റ് ചെയ്യപ്പെടുന്നുണ്ട്. ‘എന്റെ പൊന്ന് സുരേന്ദ്രാ, മൂന്നും നാലും കെട്ടുന്നതിന് പറയുന്ന പേരല്ല മുത്തലാഖ് എന്നത്. കെട്ടിയ പെണ്ണിനെ ഒറ്റയടിക്ക് മൊഴി ചൊല്ലുന്നതിന് പറയുന്ന പേരാണത്. (മോദിജി ചെയ്തത് പോലെ :ഉ )’ എന്നായിരുന്നു ബഷീറിന്റെ പോസ്റ്റ്.