കുരുന്നുകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കു ശമനമില്ല ! നാലര വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

single-img
16 March 2017

സുനില്‍ ദത്ത്‌ (54)

കോവളം: നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ കോവളം പൊലീസ് പിടികൂടി. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കോവളം വാഴമുട്ടം സുനില്‍ വിഹാറില്‍ സുനില്‍ ദത്തി(54)നെയാണ് കോവളം എസ്‌ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഒന്നരമാസം പല ദിവസങ്ങളിലായി ബസിനുള്ളില്‍ വച്ച് കുഞ്ഞിനെ പ്രതി പീഡിപ്പിച്ചുവെന്നു പൊലീസ് പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായതിനെത്തുടര്‍ന്നു വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു നടത്തിയ കൗണ്‍സിലിങ്ങിനിടെയാണു സംഭവം പുറത്തറിയുന്നത്. പോലീസില്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

അതേസമയം പിടിയിലായ പ്രതിയെ കാണാനായി സ്റ്റേഷനിലെത്തിയ ഒരു സംഘം ആള്‍ക്കാരെ പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് കോവളം പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ വൈകിട്ട് സംഘര്‍ഷമുണ്ടായി. പോാലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു.