ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണം: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

single-img
16 March 2017

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാർത്തകളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം. വിൻസന്‍റ് എംഎൽഎ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളെന്ന് പ്രതിപക്ഷം ആരോപിച്ചു. ജേക്കബ് തോമസിനെ ആരു ചുവപ്പുകാർഡ് കാണിക്കുമെന്നും വിൻസന്‍റ് ചോദിച്ചു.