തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണമെന്ന് മണി ശങ്കര്‍ അയ്യര്‍

single-img
16 March 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയും മണിപ്പൂരിലും ഗോവയിലും ഉണ്ടായ തിരിച്ചടിയും കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണമെന്ന ആവശ്യമുയരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരാണ് നേതൃത്വമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ച് ഇപ്പോള്‍ രംഗത്ത് വന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം താഴേക്ക് പോവുകയാണ്.
ഇപ്പോഴത്തെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം വേണം. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍ യുവാക്കളായിരിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലേക്ക് മാറണമെന്നും അയ്യര്‍ പറഞ്ഞു. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് മണി ശങ്കറുടെ ഈ പ്രസ്താവന.