മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ത്ഥി

single-img
15 March 2017


മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാലും സംസ്ഥാനത്ത് യുഡിഎഫില്‍ കുഞ്ഞാലിക്കുട്ടി സജീവമായി തുടരുമെന്ന് ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇ അഹമ്മദ് തെളിയിച്ച പാതയിലൂടെ മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമസഭയില്‍ യുഡിഎഫിന്‍റെ ഉപനേതാവിനെ സമയബന്ധിതമായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.