കർണ്ണാടകയിൽ മദ്യത്തിനുള്ള വാറ്റ് എടുത്തുകളഞ്ഞു;സിനിമ തിയ്യേറ്ററുകളിൽ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 200 രൂപ;അഞ്ച് രൂപയ്ക്ക് പ്രഭാത ഭക്ഷണം.

single-img
15 March 2017

ജനപ്രിയമായ പ്രഖ്യാപനങ്ങളുമായി കര്‍ണാടക സ്റ്റേറ്റ് ബജറ്റ്.തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ പോലെ നമ്മ കാന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രഭാത ഭക്ഷണം അഞ്ച് രൂപയ്ക്കും ഉച്ചഭക്ഷണവും ഡിന്നറും 10 രൂപയ്ക്കും ലഭ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ 198 ഇടങ്ങളിലാണ് കാന്റീന്‍ തുടങ്ങുക.

മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെയുള്ള സിനിമ തിയ്യേറ്ററുകളില്‍ 200 രൂപയ്ക്കുമുകളില്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തരുതെന്നും ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നു.

മദ്യത്തിനുള്ള വാറ്റ് എടുത്തുകളഞ്ഞതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. ബിയര്‍, ഫെനി, വൈന്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

ബാംഗ്ലൂർ നഗരത്തിൽ ഉൾപ്പെടെ കർണ്ണാടകയിലുള്ള മലയാളികൾ അടക്കമുള്ളവർക്ക് പ്രയോജനം ചെയ്യുന്നതാണു പുതിയ ബജറ്റ് തീരുമാനങ്ങൾ.500 രൂപയിലധികമാണു ബാംഗ്ലൂരിൽ ചില തിയറ്ററുകൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ ഈടാക്കുന്നത്