മ​​നോ​​ഹ​​ർ പ​​രീ​​ക്ക​​റിന്റെ രാജിയുടെ പശ്ചാത്തലത്തിൽ ജയ്റ്റ്‌ലിക്കു പ്രതിരോധത്തിന്‍റെ അധികച്ചുമതല നൽകി

single-img
14 March 2017

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര ധ​​ന​​​മ​​ന്ത്രി അ​​രു​​ണ്‍ ജയ്റ്റ്‌ലിക്കു പ്ര​​തി​​രോ​​ധ വ​​കു​​പ്പി​​ന്‍റെ അ​​ധി​​ക​​ച്ചു​​മ​​ത​​ല നൽകി. പ്ര​​തി​​രോ​​ധ മ​​ന്ത്രി സ്ഥാ​​നം രാ​​ജി വ​​ച്ച മ​​നോ​​ഹ​​ർ പ​​രീ​​ക്ക​​ർ ഗോ​​വ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.

പ​​രീ​​ക്ക​​റു​ടെ രാ​​ജി രാ​​ഷ്‌​ട്ര​​പ​​തി പ്ര​​ണാ​ബ് മു​​ഖ​​ർ​​ജി ഇ​​ന്ന​​ലെ സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് അ​​രു​​ണ്‍ ജയ്റ്റ്‌ലിക്കു പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ അ​​ധി​​ക​​ച്ചു​​മ​​ത​​ല ന​​ൽ​​കി​​യ​​ത്. കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഇ​​നി​​യും വ​​ലി​​യ അ​​ഴി​​ച്ചു പ​​ണി​​ക​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണു ഇപ്പോൾ ലഭിക്കുന്ന വി​​വ​​രം. കേ​​ര​​ള​​ത്തി​​ൽ​ നി​​ന്ന് ഒ​​രു കേ​​ന്ദ്ര​മ​​ന്ത്രി ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​യും ത​​ള്ളി​​ക്ക​​ള​​യാ​​നാ​​വി​​ല്ല എന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.

ഗോ​​വ​​യി​​ൽ ഭ​​ര​​ണം പി​​ടി​​ക്കാ​​ൻ മ​​നോ​​ഹ​​ർ പ​​രീ​​ക്ക​റു​ടെ സാ​​ന്നി​​ധ്യം അനിവാര്യമാണെന്ന് വ​​ന്ന​​തോ​​ടെ​​യാ​​ണ് കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്ന് സം​​സ്ഥാ​​ന രാ​​ഷ്‌​ട്രീ​യ​​ത്തി​​ലേ​​ക്ക് അ​​ദ്ദേ​​ഹ​​ത്തെ മാ​​റ്റി​​യ​​ത്. ഇ​​തോ​​ടെ വീ​​ണ്ടും പ്ര​​തി​​രോ​​ധം ജയ്റ്റ്‌ലി​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

പ​​രീ​​ക്ക​​ർ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു ചു​​വ​​ടു​​മാ​​റ്റി​​യ​​പ്പോ​​ൾ ബി​​ജെ​​പി മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കി​​യ ല​​ക്ഷ്മി​​കാ​​ന്ത് പ​​ർ​​സേ​​ക്ക​​ർ പ​​രാ​​ജ​​യ​​മാ​​യ​​തോ​​ടെ​​യാ​​ണ് ഗോ​​വ​​യി​​ൽ ബി​​ജെ​​പി​​ക്ക് കാ​​ര്യ​​ങ്ങ​​ൾ കൈ​​വി​​ട്ടു​​പോ​​യ​​ത്. പ​​ർ​​സേ​​ക്ക​​ർ ഇ​​ക്കു​​റി ഗോ​​വ​​യി​​ൽ വ​​ൻ​​പ​​രാ​​ജ​​യം അ​​ഭി​​മു​​ഖീ​​ക​​രി​​ക്കേ​​ണ്ടി​​യും വ​​ന്നു.

കേ​​വ​​ല ഭൂ​​രി​​പ​​ക്ഷം ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ചെ​​റു​​പാ​​ർ​​ട്ടി​​ക​​ളെ ഒ​​പ്പം നി​​ർ​​ത്തി സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ക്കാ​​ൻ പ​​രീ​​ക്ക​​റു​​ടെ സാ​​ന്നി​​ധ്യം കൂ​​ടി​​യേ തീ​​രു​​വെ​​ന്ന ഘ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു രാ​​ജി. ഗോ​​വ​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ക​​ക്ഷി​​യാ​​യെ​​ങ്കി​​ലും കോ​​ണ്‍ഗ്ര​​സി​​ന് പ്രാ​​ദേ​​ശി​​ക പാ​​ർ​​ട്ടി​​ക​​ളെ ഒ​​ന്നി​​പ്പി​​ച്ച് ഭൂ​​രി​​പ​​ക്ഷം ഉ​ണ്ടാ​ക്കാ​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. ഗോ​​വ മ​​ന്ത്രി​സ​​ഭ​​യി​​ൽ എ​​ത്ര മ​​ന്ത്രി​​മാ​​രു​​ണ്ടാ​​കു​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, അ​​ക്കാ​​ര്യ​​ത്തി​​ൽ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കു​​ന്ന​​തേ ഉ​​ള്ളൂ​​വെ​​ന്നും തീ​​രു​​മാ​​ന​​മാ​​യാ​​ൽ ഉ​​ട​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​റി​​യി​​ക്കാ​​മെ​​ന്നുമായി​​രു​​ന്നു പ​​രീ​​ക്ക​​റി​​ന്‍റെ മ​​റു​​പ​​ടി.