മുഖ്യമന്ത്രി പിണറായി വിജയന്റെ ഉള്‍പ്പെടെയുള്ള 27 രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു; ആരോപണവുമായി അനിൽ അക്കര

single-img
13 March 2017

പിണറായി

തിരുവനന്തപുരം: മുഖ്യമന്തി പിണറായി വിജയന്റെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര പരാതിയുമായി അനില്‍അക്കര എം.എല്‍.എ. മുഖ്യമന്ത്രിയുള്‍പ്പെടെ 27രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍അക്കരയാണ് നിയമസഭയില്‍ ഉന്നയിക്കുകയായിരുന്നു.

ബി.എസ്.എന്‍.എല്ലിനോട് പരാതിപ്പെട്ടിട്ട് നടപടിയൊന്നും ഉണ്ടായില്ല. സി.പി.എം നേതാക്കള്‍ക്കുപോലും ഫോണ്‍ ചോര്‍ത്തലില്‍ നിന്നും രക്ഷയില്ലെന്നും അനില്‍ അക്കരെ പറഞ്ഞു. എന്നാല്‍ ആരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്ന് അനില്‍ അക്കരെ വ്യക്തമാക്കിയില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരാതി.
കേന്ദ്ര ഏജന്‍സികള്‍ ഏതെങ്കിലും ആണോ എന്നും സൂചനയില്ല. ഭരണ–പ്രതിപക്ഷത്തുള്ള 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി എം.എല്‍.എ എത്തിയത്.