ഗോവയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു

single-img
11 March 2017

പനാജി: ഭരണം നിലനിര്‍ത്താനിറങ്ങിയ ഗോവയില്‍ ബിജെപിക്ക് വന്‍തിരിച്ചടി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോല്‍വി ഏറ്റുവാങ്ങി. 676 വോട്ടുകള്‍ക്കാണ് പര്‍സേക്കര്‍ തോറ്റിരിക്കുന്നത്.

മണ്‍ട്രേം മണ്ഡലത്തില്‍ നിന്നായിരുന്നു പര്‍സേക്കര്‍ ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെ ദയീനന്ത് സോപ്തയാണ് മുഖ്യമന്ത്രിയെ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ 3,435 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പര്‍സേക്കര്‍ ഇവിടെ നിന്നും വിജയിച്ചത്.