പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

single-img
11 March 2017

അമൃത്‌സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിച്ചു. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. രണ്ടാം സ്ഥാനത്തിനായി ബിജെപിഅകാലിദള്‍ സഖ്യവും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയുള്ള മുന്നേറ്റമാണ് ഇവിടെ കോണ്‍ഗ്രസ് കാഴ്ചവയ്ക്കുന്നത്. ആദ്യം കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്ന എഎപി, നിലവില്‍ ബിജെപിക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണ്.

പഞ്ചാബില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. കോണ്‍ഗ്രസും എഎപിയും ഒപ്പത്തിനൊപ്പമെന്നാണ് എല്ലാ സര്‍വേകളും വ്യക്തമാക്കിയത്. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന എസ്എഡി ബിജെപി സഖ്യത്തിന്റെ പരാജയവും പ്രവചിക്കപ്പെട്ടിരുന്നു.