യുപിയിൽ ബിജെപി, പഞ്ചാബിൽ കോണ്‍ഗ്രസ്

single-img
11 March 2017

ലക്‌നൗ: മോദി തരംഗം ഹിന്ദി ഹൃദയഭൂമിയിലും ആഞ്ഞുവീശിയപ്പോള്‍ യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിക്ക് വന്‍ വിജയം.പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യത്തിന്‍റെ ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി.ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗത്തില്‍ എസ്പി കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു. ഒപ്പം മായാവതിയുടെ ബിഎസ്പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി.

ഒരു എം.എല്‍.എ പോലുമില്ലാതിരുന്ന മണിപ്പൂരില്‍ പോലും ബി.ജെ.പി അതിശക്തമായ മുന്നേറി. മണിപ്പൂരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ബി.ജെ.പി ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ഗോവയില്‍ മാത്രമാണ് അവര്‍ക്ക് ക്ഷീണമുണ്ടായത്.തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു.