മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; വോട്ടെണ്ണല്‍ 17ന്

single-img
9 March 2017

ദില്ലി: മുന്‍ എംപി ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 16ന് പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏപ്രിൽ 17നായിരിക്കും വോട്ടെണ്ണൽ. സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 12ന് തന്നെ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പിന് പാർട്ടി ഒരുങ്ങിക്കഴിഞ്ഞതായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി. സ്ഥാർഥിയെ ഉടൻ തീരുമാനിക്കും. മുന്നണിക്കുള്ളിൽ പ്രാദേശികമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പരിഹരിക്കുമെന്നും മജീദ് വ്യക്തമാക്കി.