പ്രതിപക്ഷാംഗം തനിക്ക് നേരെ ആക്രോശിച്ചെന്ന് മുഖ്യമന്ത്രി;പ്രതിപക്ഷത്തിന്റെ നിലപാട് പരിധിവിടുന്നു.

single-img
9 March 2017

പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയില്‍ തനിക്ക് നേരെ പ്രതിപക്ഷാംഗം ആക്രോശിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ നിലപാട് പരിധിവിടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി ഇതാവര്‍ത്തിക്കരുതെന്നും മുന്‍കാലങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കു നേരെ ഒരിക്കലും ആക്രോശം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന പരാമര്‍ശം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരുടെ പ്രകടനം കണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി.
മറൈന്‍ഡ്രൈവിലെ നാടകത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈളുണ്ടോ എന്ന് സംശിക്കുന്നതായും പ്രതിപക്ഷം വാടകക്കെടുത്ത ഗുണ്ടകളാണ് മറൈന്‍ഡ്രൈവില്‍ അഴിഞ്ഞാടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തി മുദ്രാവാക്യം വിളിച്ചു. ഭരണ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ഏറ്റുമുട്ടലിന്റെ വക്കില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, അതിനിടെ മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയത് ശരിയായില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. താന്‍ സഭ നിര്‍ത്തിവെച്ച ശേഷം മാത്രമാണ് നടുത്തളത്തില്‍ ഇറങ്ങിയതെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.