ഗ്വാട്ടിമലയില്‍ ചില്‍ഡ്രന്‍സ് ഹോമിന് തീപിടിച്ച് 20 കുട്ടികള്‍ മരിച്ചു:തെരുവില്‍ അലയുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമിനാണ് അഗ്നിബാധയുണ്ടായത്.
9 March 2017
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ചില്‍ഡ്രന്‍സ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു.അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സാന്‍ ഹോസയിലെ വെര്‍ജിന്‍ ഡി ലാ അസുന്‍സിയോന്‍ ചില്‍ഡ്രന്‍സ് ഹോമിലെ 18 വയസില്‍ താഴെയുള്ള കുട്ടികളാണ് ദുരന്തത്തിന് ഇരയായത്.
പരിക്കേറ്റവരെ ഗ്വാട്ടിമാല സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗാര്‍ഹിക പീഡനത്തിനിരയായ കുട്ടികളെയും തെരുവില്‍ അലയുന്ന കുട്ടികളെയും പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമിനാണ് അഗ്നിബാധയുണ്ടായത്.
400 പേര്‍ക്ക് തമാസിക്കാവുന്ന കെട്ടിടത്തില്‍ 748 കുട്ടികളെയാണ് താമസിപ്പിച്ചിരുന്നത്. ഭക്ഷണവും പരിചരണവും മോശമായതിനെ തുടര്‍ന്ന് കുട്ടികള്‍ പ്രതിഷേധത്തിലുമായിരുന്നു.തീപിടിത്തമുണ്ടായതിനു പിന്നാലെ 60 കുട്ടികള്‍ ഇവിടെനിന്നും രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്.