വിജിലന്‍സിന് മൂക്കു കയറിട്ട് സര്‍ക്കാര്‍ ; ലഭിക്കുന്ന പരാതികളില്ലെല്ലാം കേസെടുക്കേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രി

single-img
9 March 2017

തിരുവനന്തപുരം: ലഭിക്കുന്ന പരാതികളില്ലെല്ലാം കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിക്കുന്ന പരാതികള്‍ ആഭ്യന്തര വകുപ്പിന് കൈമാറണമെന്നും ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയുണ്ടെങ്കിലേ കേസെടുക്കാവു എന്നും മുഖ്യമന്ത്രി വിജിലന്‍സ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുന്‍പ് കൃത്യമായ കൂടിയാലോചനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശത്തിനനുസരിച്ച് മാത്രമേ കേസെടുക്കാനാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ വിജിലന്‍സ് വകുപ്പിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിജിലന്‍സിന് പ്രത്യേക അധികാരങ്ങളില്ലെന്നും കേരള പൊലീസിന്റെ ഭാഗം മാത്രമാണ് വിജിലന്‍സെന്നും കോടതി പറഞ്ഞിരുന്നു. എല്ലാ കേസുകളും വി്ജിലന്‍സ് അന്വേഷിക്കേണ്ടതില്ലെമന്നും ഏതൊക്കെ തരത്തിലുള്ള കേസുകളാണ് അന്വേഷിക്കേണ്ടതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.വരുന്ന പരാതികളുടെ സ്വഭാവം പരിശോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സംവിധാനമെന്നും കോടതി ചോദിച്ചിരുന്നു.