ഡല്‍ഹിയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം;ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി റിപ്പോർട്ട്

single-img
9 March 2017


ന്യൂഡൽഹി: ലക്നോവിൽ സൈനികരുമായി ഏറ്റുമുട്ടിയ രണ്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. ഇതിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഉത്തർപ്രദേശിലെ ലക്നൗവിൽ ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ‍ഐഎസ് ഭീകരർ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ്.
പാർലമെന്റിന്റെ ബജറ്റ് സമ്മേനത്തിന്റെ രണ്ടാം പാദം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പാർലമെന്റ് പരിസരത്തെ സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഭീകരവിരുദ്ധ നടപടികളുടെ പശ്ചാത്തലത്തിൽ ഇവിടെനിന്നും രക്ഷപ്പെട്ട ഭീകരർ ഡൽഹി താവളമാക്കി ഒളിവിൽ കഴിയാനിടയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ ഐഎസ് ഭീകരർ ചില വൻകിട ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.