മുഖ്യമന്ത്രിയെ ‘എടാ’ എന്ന് വിളിച്ച ബൽറാമിനെതിരെ പ്രതിഷേധിയ്ക്കണമെന്ന് എ.എൻ. ഷംസീർ:ഉത്തരവാദിത്ത നിർവ്വഹണത്തിൽ ആവർത്തിച്ച്‌ വീഴ്ചകളുണ്ടാവുമ്പോൾ ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകൾ ഉയർന്നുകൊണ്ടേയിരിക്കുമെന്ന് വിടി ബൽറാം

single-img
9 March 2017

കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടകള്‍ നടത്തിയ അക്രമത്തിന് പൊലീസ് സൗകര്യം ഒരുക്കിയതിലുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാരുടെ കയ്യാങ്കളിയോളമെത്തി.ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

ഇതിനിടെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രോശങ്ങള്‍ക്ക് മറുപടി പറയണമെന്ന ആവശ്യവുമായി ഭരണപക്ഷ എംഎല്‍മാര്‍ രംഗത്തെത്തി.മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ച് ആക്ഷേപിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ ഗുരുവായൂര്‍ എംഎല്‍എയെ മതംപറഞ്ഞ് ആക്ഷേപിച്ച രമേശ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ പ്രതികരിച്ചു.ഷംസീറിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പ്രതികരണം.

മുഖ്യമന്ത്രിയെ "എടാ" എന്ന് വിളിച്ച് ആക്ഷേപിച്ച വി.ടി.ബലറാമിനെതിരെ പ്രതിഷേധിക്കുക..ഗുരുവായൂർ MLA കെ.വി.അബ്ദുൾ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേഷ് ചെന്നിതലയിലെ സംഘിയെ തിരിച്ചറിയുക..

Posted by A N Shamseer on Wednesday, March 8, 2017

അതേസമയം നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരൽ ചൂണ്ടിത്തന്നെ അത്‌ നിഷേധിച്ചിരിക്കുമെന്ന് വിടി ബൽറാം പറഞ്ഞു.തിരുവായ്ക്ക്‌ എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ്‌ പിണറായി ഇപ്പോൾ ഇരിയ്ക്കുന്നതെന്നും ബൽറാം ഓർമ്മിപ്പിച്ചു.ആ ഉത്തരവാദിത്ത നിർവ്വഹണത്തിൽ ആവർത്തിച്ച്‌ വീഴ്ചകളുണ്ടാവുമ്പോൾ ഇനിയും നിങ്ങളുടെ മുഖത്തിന്‌ നേർക്ക്‌ ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകൾ ഉയർന്നുകൊണ്ടേയിരിക്കുമെന്ന് ബൽറാം പറഞ്ഞു.ഫേസ്ബുക്കിലൂടെ ആയിരുന്നു വിടി ബൽറാമിന്റെ പ്രതികരണം

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ നിയമസഭാതളത്തിൽ ഒരാൾ…

Posted by VT Balram on Wednesday, March 8, 2017