‘ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മഹത്തായ പ്രശംസ’ – അങ്കമാലി ഡയറീസിനുള്ള മോഹന്‍ലാലിന്റെ അഭിനന്ദനത്തിനു നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

single-img
9 March 2017


പ്രേക്ഷക്രര്‍ ഏറ്റെടുത്ത് തിയറ്ററുകളില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ‘കട്ട ലോക്കല്‍’ പടം അങ്കമാലി ഡയറീസിനെ ഫേസ്ബുക്കിലൂടെ പ്രശംസിച്ചെത്തിയിരിക്കുന്നത് മറ്റാരുമല്ല താരരാജാവ് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ!
ചിത്രം കാണാനിടയായെന്നും ചിത്രത്തിന്റെ ആവിഷ്‌ക്കാര രീതി മനസ്സില്‍ പതിഞ്ഞെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ച ഓരോരുത്തരും ഉജ്ജ്വലപ്രകനമാണ് കാഴ്ചവെച്ചതെന്നും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദ് ജോസിനെയും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രശംസിക്കാനും മോഹന്‍ലാല്‍ മറന്നില്ല.
‘ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മഹത്തായ പ്രശംസ’ എന്ന് ലിജോ പോസ്റ്റിന് മറുപടി നല്‍കി. ‘എക്കാലത്തെയും മികച്ച അഭിനന്ദനമാണിതെന്ന്’ ചെമ്പന്‍ വിനോദ് ജോസും കമന്റ് ചെയ്തു.