കൊക്കകോള, പെപ്‌സി വില്‍പ്പന കേരളത്തിലെ വ്യാപാരികള്‍ നിര്‍ത്തുന്നു:കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

single-img
8 March 2017

കൊച്ചി: സംസ്ഥാന വ്യാപകമായി കൊക്കകോളയും പെപ്‌സിയും ബഹിഷ്‌കരിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച മുതല്‍ പാനീയങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ഏഴ് ലക്ഷം വ്യാപാരികളാണു വില്‍പ്പന ബഹിഷ്‌കരിക്കുന്നത് സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍ പറഞ്ഞു.കോള കമ്പനികളുമായി ഇനി ചർച്ചയ്ക്കില്ലെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍ പറഞ്ഞു.

സമാനമായി ജലചൂഷണത്തിൽ പ്രതിഷേധിച്ച് നേരത്തെ തമിഴ്നാട്ടിലും വ്യാപാരി വ്യവസായികള്‍ കോള ഉത്പന്നങ്ങളെ ബഹിഷ്ക്കരിച്ചിരുന്നു.