ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ്

single-img
8 March 2017

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ, മറുപടി കൃത്യമായി നല്‍കണമെന്ന് റൂളിംഗ് നല്‍കി.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പലതിനും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാതി. തുടര്‍ന്ന് പരാതി ഗൗരവമുള്ളതാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിരുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍ മറുപടി പറഞ്ഞു. അക്കാര്യങ്ങള്‍ക്കെല്ലാം താന്‍ ഇപ്പോള്‍ സ്വയം ഉത്തരം കണ്ടെത്തുകയാണെന്നും മന്ത്രി ബാലന്‍ വിമര്‍ശിക്കുകയുണ്ടായി.