വാളയാറിലെ സഹോദരങ്ങളുടെ മരണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

single-img
8 March 2017

തിരുവനന്തപുരം∙ വാളയാറിലെ സഹോദരങ്ങളുടെ മരണത്തിനു പിന്നിൽ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഇക്കാര്യത്തിൽ ആശങ്ക വേണ്ട. എല്ലാ പ്രതികൾക്കുമെതിരെ പോക്സോ ചുമത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീ പീഡകരുടെ റജിസ്റ്റർ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, പീഡനവാർത്തകൾ സമൂഹത്തിൽ കടുത്ത ആഘാതമുണ്ടാക്കുന്നുവെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പറഞ്ഞു. വാളയാറിലെ കുട്ടികളുടെ മരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു  പ്രതിപക്ഷത്തിലെ കെ. മുരളീധരൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.

വാളയാറിലെ രണ്ടാമത്തെ കുട്ടി ശരണ്യയുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് കെ. മുരളീധരൻ പറഞ്ഞു. പൊലീസ് ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഇളയകുട്ടി മരിക്കില്ലായിരുന്നു. അമ്മയുടെ മൊഴി ലഭിച്ചിട്ടും അലംഭാവം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.