ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ അവസാനഘട്ട പോളിങ് ഇന്ന്; അഞ്ച് സംസ്ഥാനങ്ങളിലെ ഫലം ശനിയാഴ്ച

single-img
8 March 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കും മാവോയിസ്റ്റ് ഭീഷണിയുള്ള മണിപ്പൂരിലെ 22 മണ്ഡലങ്ങളിലേക്കുമുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുപിയില്‍ ഏഴാം ഘട്ടവും മണിപ്പൂരില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്.

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് വിവിധ ഘട്ടങ്ങളിലായി ഒരു മാസത്തോളം നീണ്ടു നിന്ന വോട്ടെടുപ്പു പ്രക്രിയയാണ് ഇതോടെ അവസാനിക്കുന്നത്. പഞ്ചാബിലും ഗോവയിലും ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നുമായിരുന്നു തെരഞ്ഞെടുപ്പ്.

യുപിയിലും ഉത്തരാഖണ്ഡിലുമായി രണ്ടു മണ്ഡലങ്ങളില്‍ കൂടി വോട്ടെടുപ്പ് നടക്കാനുള്ളതിനാല്‍ നാളെ വൈകിട്ടു മാത്രമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയുള്ളൂ. അടുത്ത ശനിയാഴ്ചയാണു വോട്ടെണ്ണല്‍.