പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ തട്ടമിട്ടവര്‍ക്ക് വിലക്ക്; വനിതാദിനാഘോഷ വേദിയില്‍ വയനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ തട്ടം അഴിപ്പിച്ച് സംഘാടകര്‍

single-img
8 March 2017

അഹമ്മദാബാദ്: പ്രധാനമന്ത്രി പങ്കെടുക്കുന്ന വനിതാദിനാഘോഷ വേദിയില്‍ വയനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ തട്ടം അഴിപ്പിച്ച് സംഘാടകരുടെ അധിക്ഷേപം. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു സംഘാടകരുടെ നിലപാട്. പരിപാടിക്കായി കയറുന്നതിന് മുന്‍പുള്ള പരിശോധനക്കിടെ വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്തിനെ സംഘാടകര്‍ തടഞ്ഞുനിര്‍ത്തുകയും തട്ടമിട്ട് പോകാന്‍ കഴിയില്ലെന്ന് പറയുകയായിരുന്നു.

സ്വച്ഛ് ഭാരത് മിഷന്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ സംഘടിപ്പിച്ച, 6000 വനിതാ പ്രതിനിധികള്‍ പങ്കെടുത്ത വനിതാദിനാഘോഷ വേദിയിലാണ് സംഭവം. തട്ടം അഴിച്ചുവച്ചശേഷം ആദ്യം പങ്കെടുത്തു. പിന്നീട് തട്ടം ധരിക്കാന്‍ സമ്മതിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ തട്ടം അഴിപ്പിച്ചത് ഫാസിസ്റ്റ് പ്രവണതയെന്ന് മുസ്‌ലിം ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. എല്ലാ മതേതരപാര്‍ട്ടികളും ഒരുമിച്ച് ഇതിനെ എതിര്‍ക്കണമെന്നും ലീഗ് ജനറല്‍സെക്രട്ടറി പറഞ്ഞു.