ഭോപ്പാൽ-ഉജ്ജൈൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം; സ്ഫോടനത്തിൽ എട്ടുപേർക്ക് പരിക്ക്

single-img
7 March 2017

ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്നും ഉജ്ജൈയിനിലേക്കു പോകുകയായിരുന്ന ഭോപ്പാൽ-ഉജ്ജൈൻ പാസഞ്ചറിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിനുള്ളിലാണു സ്ഫോടനം ഉണ്ടായത്.

ഭോപ്പാലിനും ഉജ്ജയിനിനുമിടയ്ക്കുള്ള ജബ്ദി എന്ന സ്റ്റേഷനിലേയ്ക്കെത്തുന്നതിനു തൊട്ടുമുന്പായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ ജനാലച്ചില്ലുകൾ തകർന്നു.

പരിക്കേറ്റവരെ കലപിപാൽ എന്ന സ്ഥലത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു.