സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തില്‍; പഠനശേഷം മൂന്നുവര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം

single-img
7 March 2017

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടങ്ങി . പിജി പഠനശേഷം മൂന്നുവര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം . അതേ സമയം അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . എന്നാല്‍ പിജി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് ഒ.പി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതിനാല്‍ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും.

സര്‍ക്കാര്‍ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് മൂന്ന് വര്‍ഷത്തെ ബോണ്ട് നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നില്ലെങ്കില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഒന്നടങ്കം ഉള്‍പ്പെടുത്തി അടുത്ത തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് പിജി അസോസിയേഷന്റെ തീരുമാനം.