ബാങ്ക്-എടിഎം ഇടപാടുകള്‍ക്കു ഫീസ് ഈടാക്കുന്ന നയം പുന:പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
7 March 2017

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കിലും എടിഎം ഇടപാടുകള്‍ കൂടിയാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന തീരുമാനം പിന്‍വലിക്കണമെന്ന് എസ്.ബി.ഐയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് 20 രൂപ മുതല്‍ 100 രൂപ വരെ പിഴ ചുമത്താനാണ് എസ്.ബി.ഐ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊതുമേഖല ബാങ്കിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്‍ന്ന ഈ സാഹചര്യത്തിലാണ് ബാങ്കുകളോട് തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 രൂപമുതല്‍ 100 രൂപവരെ പിഴയും അതിനുമേല്‍ സേവന നികുതിയും ഈടാക്കും. മെട്രോനഗരങ്ങളില്‍ മിനിമം ബാലന്‍സായ 5000 രൂപയുടെ 75 ശതമാനത്തില്‍ കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപയും സേവനനികുതിയും ഈടാക്കും. 50 ശതമാനത്തില്‍ കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും സേവന നികുതിയും. അതേസമയം ഗ്രാമീണമേഖലയില്‍ പിഴ കുറവായിരിക്കും.

25,000 രൂപവരെ ബാലന്‍സുള്ളവരില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് എസ്.എം.എസ്. ചാര്‍ജായി 15 രൂപയും ഈടാക്കും. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ്

എന്നീ ബാങ്കുകളും നിശ്ചിത സൗജന്യ ഇടപാടിനുമുകളിലുള്ള പണം പിന്‍വലിക്കലിന് വ്യത്യസ്ത നിരക്കില്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്.

എച്ച്.ഡി.എഫ്.സി. ഒരുമാസം നാലു പാവശ്യത്തില്‍ കൂടുതലുള്ള ഓരോ ഇടപാടിനും 150 രൂപവെച്ചാണ് ഈടാക്കുക.