ബജറ്റ് ചോര്‍ച്ച: വിശദീകരണവുമായി തോമസ് ഐസക്; ധനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്‌ സഭയില്‍ പ്രതിപക്ഷ ബഹളം

single-img
6 March 2017

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍. ബജറ്റിന്റെ യാതൊരു രേഖയും ചോര്‍ന്നിട്ടില്ലെന്നും ബജറ്റവതരണത്തിനു ശേഷം മാധ്യമങ്ങള്‍ക്ക് കൊടുക്കാനുള്ള കുറിപ്പുകള്‍ മാത്രമാണ് ചോര്‍ന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സമാനമായ അനുഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം ബജറ്റ് ചോര്‍ന്നെന്നാരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം. ധനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ ധനമന്ത്രി രാജി വെക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി വ്യക്തമാക്കി. സഭ നിര്‍ത്തിവെച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.