എല്ലാ സ്ത്രീ ശരീരവും ഒരുപോലല്ലേ. പിന്നെ നഗ്ന ഫോട്ടോയുടെ പേരില്‍ സ്ത്രീകള്‍ വിഷമിക്കുന്നതെന്തിന്?ശ്രദ്ധേയമായി തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
4 March 2017


ലോകത്തെല്ലാവര്‍ക്കുമുള്ളത് ഒരേ ശരീരം തന്നെയല്ലെ അമ്മേ?പിന്നെന്തിന് സ്ത്രീകള്‍ നഗ്ന ഫോട്ടോകളെ ഭയപ്പടണം എന്നാണ ഒരമ്മയോടുള്ള മകളുടെ ചോദ്യം.സ്തീകളുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്‌മെയില്‍ ചെയ്യുന്നവരോടുള്ള സമീപനത്തെക്കുറിച്ച ഒരമ്മയും മകളും നടത്തുന്ന സംഭാഷണ രീതിയിലാണ് തനൂജയുടെ ഈ പോസ്റ്റ്.
സ്ത്രീകള്‍ക്കെല്ലാമുള്ളത്‌ ഒരേ ലൈംഗികാവയവങ്ങള്‍ ആണെന്നിരിക്കെ ലോകത്തെ എല്ലാ സ്ത്രീകള്‍ക്കുമുള്ള ശരീരത്തിനുവേണ്ടി സ്ത്രീകള്‍ എന്തിനു ചാവണം?സ്ത്രീകളുടെ നഗ്നഫോട്ടോകള്‍ എടുക്കുന്നവരോട് താന്‍ പോയി പണിനോക്കെടോ എന്നു പറയണമെന്നും അവര്‍ പോയി തൂങ്ങിച്ചാവട്ടെയെന്നും പറയുന്നു മകള്‍.

സ്ത്രീ എന്നത് വെറുമൊരു ശരീരമല്ലെന്നും നഗ്നതയിലൂടെ ഇല്ലാതാവുന്നതല്ല സ്ത്രീ സ്വത്വമെന്നും പറഞ്ഞുവെക്കുന്ന തനൂജ ഭട്ടതിരിയുടെ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

അമ്മേ … എല്ലാ സ്ത്രീകൾക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു?മകളുടെ ഉറക്കെയുള്ളചോദ്യം കേട്ട് അമ്മ അമ്പരന്നു ‘അത്രേയുള്ളു ‘ അവർപതിയെ പറഞ്ഞു ‘ പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോൾ സ്ത്രീകൾ എന്തിനാ ഇത്ര പേടിക്കുന്നത്! അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങൾക്കും ഇതൊക്കെയല്ലേ ഉള്ളത്? ‘അതേ ‘ അമ്മപറഞ്ഞു. |വണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരിക്കും ശരീരമായാൽ അത്ര തന്നെ അല്ലേ അമ്മേ? ” അതേ മോളെ .. ” ” ഇതത്ര ലൈറ്റായ വിഷയമല്ല പക്ഷേ പെണ്ണുങ്ങടെ ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക് മെയിൽ ചെയ്യാൻ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടെ അമ്മേ? ”പറയണം മോളേ .. ” പിന്നെന്തിനാ അമ്മേ? ഈ ലോകത്തെല്ലാവർക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണങ്ങൾ മാത്രം ചാവാൻ നിക്കുന്നത്? അമ്മ തലയുയർത്തിയില്ല ഉത്തരം പറഞ്ഞുമില്ല ‘മകൾ പുറത്തേക്ക് പോകും മുമ്പ് ഒന്നുകൂടി പറഞ്ഞു. ” അവരോടൊക്കെ പോയി തൂങ്ങിച്ചാവാൻ പറയമ്മേ .” അമ്മ പതിയെ തലയുയർത്തി ‘

അമ്മേ … എല്ലാ സ്ത്രീകൾക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു?മകളുടെ ഉറക്കെയുള്ളചോദ്യം കേട്ട് അമ്മ അമ്പരന്നു '…

Posted by Thanuja Bhattathiri on Thursday, March 2, 2017