ആ റിസ്ക് ഞാൻ ഏറ്റെടുത്തു;കന്നട സിനിമയിലെ ഐറ്റം ഡാന്‍സിനെക്കുറിച്ച് ഭാമ

single-img
4 March 2017

നാടന്‍ പെണ്‍കുട്ടി ഇമേജില്‍ നിന്ന് കന്നടയിലേക്ക് പോയ ഭാമ ഓട്ടോ രാജ എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്തതോടെ മലയാളികള്‍ ഞെട്ടി. ആ സിനിമയും പാട്ടും ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് ഭാമ പ്രതികരിച്ചു.

കൊച്ചിയില്‍ വന്നിട്ടായിരുന്നു സംവിധായകന്‍ ഈ ചിത്രത്തിന്റെ കഥ തന്നോട് പറയുന്നത്. കഥ കേട്ടപ്പോള്‍ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീടായിരുന്നു ഇങ്ങനെയൊരു ഐറ്റം ഡാന്‍സിനെ കുറിച്ച് പറഞ്ഞത്. നിര്‍ബന്ധിക്കില്ലെന്നും സിനിമയുടെ വിജയത്തിന് അതത്യാവശ്യമാണെന്നും സംവിധായകന്‍ പറഞ്ഞു.

ഒരു നാടന്‍ പെണ്‍കുട്ടി ഇമേജില്‍ നിന്ന് ഐറ്റം നമ്പര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ വള്‍ഗര്‍ അല്ലാത്ത വേഷമായതിനാലും ആഴമുള്ള കഥാപാത്രമായതിനാലും ആ റിസ്ക് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ഭാമ വ്യക്തമാക്കി.