ബജറ്റ് ചോര്‍ച്ചയിലൂടെ സര്‍ക്കാറിന് യാതൊരു വരുവാന നഷ്ടവും ഉണ്ടായിട്ടില്ലെന്ന് കോടിയേരി; മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവിനെതിരെ യുഎപിഎ ചുമത്തി കേസെടുക്കണം

single-img
4 March 2017

തിരുവനന്തപുരം:ഇന്നലെ ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പൂര്‍ണ്ണമായും ചോര്‍ന്നെന്ന പ്രതിപക്ഷവാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബജറ്റിലെ ചോര്‍ന്ന ഭാഗത്തിലെ വിവരങ്ങള്‍ കൊണ്ട് സര്‍ക്കാറിന് യാതൊരു വിധത്തിലള്ള വരുമാന നഷ്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബജറ്റ് ചോര്‍ന്നുവെന്ന് പറയുന്നത് ഒരു ശരിയായ പ്രസ്താവനയല്ല.ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന ഹൈലൈറ്റുകളുടെ കുറിപ്പാണ് ചോര്‍ന്നത്.വിവരങ്ങള്‍ നല്‍കാനുള്ള വ്യഗ്രതമൂലം ധനമന്ത്രിയുടെ സ്റ്റാഫില്‍ പെട്ട ഒരാള്‍ മാധ്യമങ്ങള്‍ക്കിത് നേരത്തെ നല്‍കിയതാണ് പിഴവിനു കാരണം.മാധ്യമങ്ങള്‍ക്കിടയിലെ കിടമത്സരം കാരണം ഇത് പുറത്താവുകയും ചെയ്തു.

ബജറ്റിലെ വിവരങ്ങള്‍ പുറത്തുവന്നത് മൂലം സര്‍ക്കാറരിന് ലഭിക്കേണ്ട നികുതി വരുമാനത്തില്‍ ആര്‍ക്കും വെട്ടിപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല.ഓഹരിവിപണിയില്‍ മാറ്റമുണ്ടാവുക,വ്യാപാരികളെ സ്വാധീനിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ചാലാണ് ഒരു ബജറ്റ് ചോര്‍ന്നതായി കണക്കാക്കുക.എന്നാല്‍ ഇതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.കോണ്‍ഗ്ര്‌സും ബി.ജെ.പിയും ചേര്‍ന്ന സര്‍ക്കാറിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.എന്നാല്‍ ഇതുകൊണ്ടൊന്നും ബജറ്റിന്റെ മാറ്റ് കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കണം

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിയില്‍ കേരള പൊലീസ് കേസെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്
മദ്ധ്യപ്രദേശില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് രംഗത്തെത്തിയിരുന്നു്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റും ഇതിനായി പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം പരാമര്‍ശം പിന്‍വലിച്ച് തന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കുന്ദാവത്ത് ഖേദം പ്രകടിപ്പിച്ചുുവെങ്കിലും ഇതിനു വഴങ്ങാതെ ആര്‍.എസ്.എസ് നേതൃത്വം ഇയാളെ സംഘടനയില്‍ നിന്നു പുറത്താക്കുകയൂണ്ടായി.