കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തും.

single-img
3 March 2017

തിരുവനന്തപുരം: കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തും. ഇതുവഴി അനര്‍ഹരെ ഒഴിവാക്കുമെന്നും ബജറ്റില്‍ പറഞ്ഞു.

അറുപത് വയസുകഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തും.

60 കഴിഞ്ഞ ആദായനികുതി നല്‍കാത്തവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകും. രണ്ടുപെന്‍ഷനുകള്‍ വാങ്ങുന്നത് നിയന്ത്രിക്കും. ഒരു പെന്‍ഷന്‍ 600 രൂപ മാത്രമായിരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക ഏകീകരിച്ച് രണ്ട് പെന്‍ഷനുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ തുക 600 രൂപയാക്കും.

60 വയസ് പിന്നിട്ട ഒരേക്കറിലധികം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.