ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ആധാര്‍ നിര്‍ബന്ധം;കറന്‍സി രഹിതമായി ടിക്കറ്റെടുക്കുന്നതിനായി പുതിയ ആപ്പും പുറത്തിറക്കും.

single-img
3 March 2017


ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. വന്‍ തോതില്‍ ടിക്കറ്റെടുത്ത് മറിച്ചു നല്‍കുന്നതും വ്യാജ പേരുകളില്‍ ബുക്കിങ് നടത്തുന്നതും മറ്റും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ഇതിന്റെ മുന്നോടിയായി ഏപ്രില്‍ ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. മൂന്നു മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണിത്. തുടര്‍ന്ന് മറ്റു ടിക്കറ്റുകള്‍ക്കും ഇത് ബാധകമാക്കാനാണ് നീക്കം.

കറന്‍സി രഹിതമായി ടിക്കറ്റെടുക്കുന്നതിനായി പുതിയ പ്രത്യേക ആപ്പും മെയ് മാസത്തോടെ റെയില്‍വേ പുറത്തിറക്കും. 6,000 ടിക്കറ്റ് വില്‍പന യന്ത്രങ്ങളും 1,000 ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും രാജ്യത്തെമ്പാടും സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.