ബജറ്റ് 2017 പ്രധാന പ്രഖ്യാപനങ്ങൾ

single-img
3 March 2017

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

സംസ്ഥാനത്ത് ഇന്‍റർനെറ്റ് സൗകര്യം പൗരാവകാശമായി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്‍റർനെറ്റ് സൗകര്യം നൽകും. അക്ഷയ കേന്ദങ്ങളിൽ വൈ ഫൈ സൗകര്യം ഏർപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ

*കയര്‍മേഖലയ്ക്ക് 128 കോടി

*ടെക്‌നോപാര്‍ക്കിന് 84 കോടി

*മൃഗസംരക്ഷണത്തിന് 308 കോടി

*സപ്ലകോയ്ക്ക് 200 കോടി

*ക്ഷീരവികസംനത്തിന് 97 കോടി

*കണ്‍സ്യൂമര്‍ഫെഡിന് 10 കോടി

*ഇന്‍ഫോപാര്‍ക്കിന് 25 കോടി

*യുവജന സംരഭകവികസനത്തിന് 70 കോടി

*ഐ.ടി മിഷന് 100 കോടി

*20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

*കിന്‍ഫ്ര 111 കോടി

*അപകടകരമായ പാലങ്ങള്‍ നവീകരിക്കും

*DTPC കള്‍ക്ക് 12 കോടി

*പുതിയ ഭവനനിര്‍മ്മാണ പദ്ധതി കൊണ്ടുവരും

*മലയോര ഹൈവേയ്ക്ക് 3500 കോടി

*മെഡിക്കല്‍ കോളേജുകളില്‍ 48 ഡോക്ടര്‍മാരെ നിയമിക്കും

*മറൈന്‍ ആംബുലന്‍സിന് 2 കോടി

*സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കും

*ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി എല്ലാ ജില്ലയിലും പാര്‍ക്ക്

*9 ജില്ലകളെ ബന്ധിപ്പിച്ച് തീരദേശ ഹൈവേ

*തരിശ് ഭൂമിയിലെ കൃഷിക്ക് 12 കോടി

*ഹോര്‍ട്ടികോര്‍പ്പിന് 40 കോടി

60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍: ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌
ജനകീയ ബജറ്റ്

ജനപ്രിയ ബജറ്റ് ആക്കുന്നതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ പെന്‍ഷനുകളും 100 രൂപ വര്‍ധിപ്പിച്ച് 1100 രൂപയാക്കും. ആശവര്‍ക്കര്‍മാരിലൂടെ ഈ പണം നേരിട്ട് വീടുകളില്‍ എത്തിയ്ക്കും.ക്ഷേമപെന്‍ഷനുകളുടെ കാര്യകക്ഷമമായ വിതരണം
ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ആളുകളുടെ പട്ടിക ഏകീകരിച്ച് രണ്ട് പെന്‍ഷനുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പെന്‍ഷന്‍ തുക 600 രൂപയാക്കും.60 പിന്നിട്ട ഒരേക്കറിലധികം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സ്ത്രീ സുരക്ഷയ്ക്കും ഉന്നമനത്തിനും പ്രത്യേക പദ്ധതികള്‍: സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് 2017-18 കാലയളവില്‍ സ്ഥാപിക്കും – തോമസ് ഐസക്.

സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് ഈ വര്‍ഷം തന്നെ നിലവില്‍ വരും. ആക്രമണത്തിന് ഇരകളാവുന്ന സ്ത്രീകള്‍കളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ അഞ്ചു കോടി രൂപ നല്‍കും.

വനിതാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു 34 കോടി അനുവദിച്ചിട്ടുണ്ട്. ഷെല്‍റ്റര്‍ ഹോംസ്, ഷെല്‍റ്റര്‍ സ്റ്റേ, വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ തുടങ്ങിയവയ്ക്കായി 19.5 കോടി രൂപ അനുവദിച്ചു.

പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയം പ്രതിരോധ പരിശീലനം എന്നിവയ്ക്ക് 12 കോടി വകയിരുത്തി. സ്ത്രീകളുടെ പെട്ടെന്നുള്ള സംരക്ഷണത്തിന് അഞ്ചു കോടി അനുവദിച്ചിട്ടുണ്ട്.

സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍. അടങ്കല്‍ 13,400 കോടി രൂപ. ഇതില്‍ 1,266 കോടി രൂപ സ്തീകള്‍ക്കു വേണ്ടിയുള്ള വകയിരുത്തലായിരിക്കും. 100 ശതമാനവും സത്രീകള്‍ ഗുണഭോക്താക്കളായ 64 പദ്ധതികള്‍ക്കു 1,060 കോടി രൂപയാണ് വകയിരുത്തിയത്.

സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 കാലയളവില്‍ നിലവില്‍ വരും. ജില്ലാതലത്തില്‍ 14 ഓഫീസര്‍മാരുടെയും ഡയറക്ടറേറ്റ് തലത്തില്‍ ലോ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നീ തസ്തികകളും കൊണ്ടുവരും.

ഇത്തവണത്തെ ബജറ്റില്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസം: പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റില്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസം.പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്നും രണ്ടായിരം രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കും. കിഫ്ബിയിലേക്ക് പണം സമാഹരിക്കുന്നതിനായി കെ.എസ്.എഫ്.ഇ യിലൂടെ പ്രവാസികള്‍ നേരിട്ട് പങ്കെടുക്കുന്ന ചിട്ടിയും തുടങ്ങും.ആറു മാസത്തിനുള്ളില്‍ ആയിരം കോടി രൂപയാണ് ഇങ്ങനെ സമാഹരിക്കുന്നത്. ഈ ചിട്ടിയുടെ ആദ്യ ഗഡു കരുതല്‍ ധനമായി സൂക്ഷിക്കുന്നതിന് പകരം കിഫ്ബിയുടെ കടപ്പത്രങ്ങളില്‍ മുടക്കും.

പ്രവാസികൾക്കു കേരളത്തിലെ ചിട്ടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വിദേശ ധന-വിനിമയ നിയമം (ഫെമ ആക്ട്) ഭേദഗതി ചെയ്തതോടെ ഇതിന് അനുമതിയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനിലൂടെ ‘വെര്‍ച്വല്‍ ശാഖ’യ്ക്ക് രൂപം നല്‍കിയാണ് ചിട്ടി തുടങ്ങുക.