സംസ്ഥാന ബജറ്റ് അവതരണം തുടരുന്നു; നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്

single-img
3 March 2017

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ്ണ ബജറ്റ് ആയിരിക്കും ഇത്. തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റവതരണത്തിന് നിയമസഭ ഇന്ന് സാക്ഷിയാകും.

നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.