ബുര്‍ഖയണിഞ്ഞ് വോട്ടുചെയ്യാനെത്തുന്ന സ്ത്രീകളെ തടഞ്ഞുവെക്കമന്നെ ബി.ജെ.പി നിലപാട് തിരഞ്ഞെടുപ്പ് തോല്‍വി ഭയന്ന്;ബി.ജെ.പിയ്ക്കെതിരേ വീണ്ടും ശിവസേന

single-img
3 March 2017


ലഖ്‌നൗ: നിയസഭാ തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന യു.പി യില്‍ ബുര്‍ഖയണിഞഞ് വോട്ടുചെയ്യാനെത്തുന്ന സ്ത്രീകളെ തടഞ്ഞുവെക്കാനുള്ള ബി.ജെ.പി നടപടി തിരിച്ചടി ഭയന്നിട്ടാണെന്ന് തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിച്ചു.ഇതോടെ ബി.ജെ.പി-ശിവസെന ശത്രുത കൂടുതല്‍ വെളിവായിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ ആറ്, ഏഴ് ഘട്ടങ്ങളില്‍ വോട്ടു ചെയ്യാനെത്തുന്ന ബുര്‍ഖധാരികളായ സ്ത്രീകളെ പരിശോധിക്കണമെന്ന ആവശ്യവുമായി ഇന്നലെയാണ് ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. ഇവരെ പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
‘ മോദി മന്ത്രിസഭയിലെ എല്ലാവരും തന്നെ പ്രചാരണത്തിനായി യുപിയിലെത്തിയിരുന്നു. എന്നാല്‍ അഞ്ചുഘട്ടം കഴിഞ്ഞപ്പോള്‍ത്തന്നെ ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ മനസ്സിലാക്കി.അതിനാലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും സാമ്ന ആരോപിച്ചു.’
എന്നാല്‍ കള്ള വോട്ടിനുള്ള സാധ്യത ഇല്ലാതാക്കാനാണ ഈ നടപടിയെന്നാണ് ബി.ജെ.പി യുടെ പക്ഷം.പ്രശ്നസാധ്യതയുള്ള പോളിങ് ബൂത്തുകളില്‍ പ്രത്യേക സേനയെ വിന്യസിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുരുന്നു.ബി.ജെ.പി യുടെ ഈ ‘ധ്രുവീകരണ പൊളിറ്റിക്‌സില്‍’ പ്രതിഷേധിച്ച് നിരവധി മുസ്ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.