കിഫ്ബി മുഖേന 25,000 കോടി രൂപയുടെ പദ്ധതികള്‍; ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായി ഇത് മാറും – ധനമന്ത്രി തോമസ് ഐസക്

single-img
3 March 2017
തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖേന 25,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജ് ഈ സാമ്പത്തിക വര്‍ഷം പൂര്‍ണമായും നടപ്പിലാക്കും. പുതുതായി 25,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പിലാക്കുന്നതോടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായി കിഫ്ബി മാറുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധന കാലത്തെ ശക്തമായ പ്രതിരോധമായി മാറാന്‍ കിഫ്കിക്ക് കഴിയും. കിഫ്ബിയിലൂടെ  ആറ് മാസം കൊണ്ട് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്നും ധനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള ബജറ്റിന് പുറത്തുള്ള സംവിധാനമാണ് കിഫ്ബി അഥവാ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്.