കെ ഫോണ്‍ ശൃംഖല വഴി എല്ലാ ഭവനങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്

single-img
3 March 2017

തിരുവനന്തപുരം : ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ശൃംഖലയ്ക്കു സമാനമായി കെ ഫോണ്‍ ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ എല്ലാ ഭവനങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഒന്നര വര്‍ഷത്തിനകം നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കിഫ്ബിയിലൂടെ 1000 കോടി വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ഏര്‍പ്പെടുത്തും. ഇതോടൊപ്പം അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇന്റര്‍നെറ്റ് അധിഷ്ഠിതമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.