‘ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂവെന്ന നിര്‍ബന്ധം എന്തിനാണ് സര്‍ക്കാരിന് ?’;മ​ദ്യ​ലോ​ബി​ക​ളു​മാ​യി സി​പി​എം ന​ട​ത്തി​യ ധാ​ര​ണ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മ​ദ്യ​ന​യം അ​ട്ടി​മ​റി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നി​ലെ​ന്ന് സു​ധീ​ര​ൻ.

single-img
2 March 2017

മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന സര്‍ക്കാരിന്റെ പ്രചാരണം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനുളള ശ്രമം ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മ​ദ്യ​ലോ​ബി​ക​ളു​മാ​യി സി​പി​എം ന​ട​ത്തി​യ ധാ​ര​ണ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മ​ദ്യ​ന​യം അ​ട്ടി​മ​റി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നി​ലെ ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ. ബാ​റു​കാ​ർ​ക്ക് വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​യ വ്യ​ക്തി​യി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ നി​യ​മോ​പ​ദേ​ശം നേ​ടി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ വി​ശ്വാ​സ്യ​ത ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ത​ക​ളി​ൽ മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കു സു​പ്രീം കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​ക​മെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ഹ്ത്ത​ഗി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ​പ്പ​റ്റി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ദ്യ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്ന ച​ർ​ച്ച ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ഇ​ക്കാ​ര്യം ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.