ജഗല്‍പായ്പൂരി കുട്ടിക്കടത്ത്: ബിജെപി പശ്ചിമബംഗാള്‍ വനിതാ നേതാവ് ജൂഹി ചൗധരി അറസ്റ്റില്‍.

single-img
1 March 2017

കൊല്‍ക്കത്ത: ജഗല്‍പായ്പൂരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബിജെപിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരിയെ അറസ്റ്റ് ചെയ്തു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ബട്ടാസിയയില്‍ നിന്നാണ് സിഐഡികള്‍ ഇവരെ പിടികൂടുന്നത്.
ജൂഹി ചൗധരിയെ തുടരന്വേഷണങ്ങള്‍ക്കായി ജഗല്‍പായ്പുരിയിലെത്തിക്കും. കേസില്‍ ഇതിനു മുമ്പ് മൂന്നുപേരെ അറസ്സ് ചെയ്തിരുന്നു. വ്യാഴാഴ്ച ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്നും
സിഐഡികള്‍ അറിയിച്ചു.
എന്‍ജിഓയുടെ ചീഫ് അഡോപ്ഷന്‍ ഓഫീസര്‍ സൊണാലി മണ്ഡല്‍, ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബര്‍ത്തി, ചന്ദനയുടെ സഹോദരന്‍ മനാസ് ഭൗമിക് എന്നിവരാണ് നേരത്തെ പിടിയിലായ മൂന്നു പേര്‍. ബിമലാ ശിശു ഗ്രോ എന്ന ഒരു എജിഓ വഴി ഇന്ത്യക്കകത്തും പുറത്തേക്കുമായി കുട്ടികളെ കടത്തി എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്നും സിഐഡികള്‍ വ്യക്തമാക്കി.

ജൂഹിക്കെതിരെ പാര്‍ട്ടിതല അന്വേഷണം നടത്തുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.