ആരാധകരെ ഞെട്ടിച്ച് പുതിയ ലുക്കില്‍ മോഹന്‍ലാല്‍

single-img
1 March 2017

ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് മോഹലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പുറത്തെത്തി. 21 ദിവസത്തെ ആയുര്‍വേദ ചികിത്സക്കു ശേഷം തടി കുറച്ച് സ്ലിം ആയ മോഹന്‍ലാല്‍ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയത് റോക്ക്‌ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടിയാണ് ലാലിന്റെ ഈ പുതിയ ലുക്ക്. ചിത്രത്തിലെ കഥാപാത്രമാവാന്‍ മോഹന്‍ലാല്‍ തടി കുറച്ചെത്തുമെന്ന് മുന്നേ വാര്‍ത്തകളുണ്ടായിരുന്നു.

പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിട്ടേജിലാണ് മോഹന്‍ലാല്‍ തടി കുറയ്ക്കാനുള്ള ചികിത്സ നടത്തിയത്. ഉഴിച്ചില്‍, കിഴി, നസ്യം തുടങ്ങി വിവിധ ചികത്സക്കൊപ്പം ഭക്ഷണത്തില്‍ കര്‍ശനമായ പഥ്യവും പാലിച്ചായിരുന്നു 21 ദിവസത്തെ ചികിത്സ. പാല്‍ക്കഞ്ഞിയും പാലും മാത്രമായിരുന്നു ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
30 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ മഞ്്ജു വാര്യരാകും നായിക. തമിഴ് നടന്‍ വിശാലും ഹന്‍സിക മോട്ട്‌വാനിയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും അഭിനയിക്കാനെത്തും. പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ഉണ്ടാകുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പുലിമുരുകനിലേതുപോലുള്ള ഹൈലെവല്‍ ആക്ഷന്‍ സീക്വന്‍സുകള്‍
ചിത്രത്തില്‍ ഉണ്ടാകില്ല. ഒരു മാസ് മസാല ചിത്രം ആയിരിക്കില്ലെന്നും സ്‌റ്റൈലിഷ് ത്രില്ലര്‍ ആണെന്നും അദ്ദേഹം പറയുന്നു. വിഷ്വല്‍ എഫക്ട്്‌സിനും ഒരുപാട് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.