പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം;ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാനുള്ള ശ്രമം പോലീസ് തകർത്തു;കാനഡയിലേയ്ക്ക് കടക്കാനുള്ള വൈദികന്റെ ശ്രമം പോലീസ് തടഞ്ഞതും സാഹസികമായി

single-img
1 March 2017

 


പേരാവൂര്‍ (കണ്ണൂര്‍): പീഡനത്തത്തെുടര്‍ന്ന് 16 വയസ്സുകാരിയായ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി ഇന്നലെ പൊലീസില്‍ കുറ്റം സമ്മതിച്ചശേഷം നടന്ന തെളിവെടുപ്പില്‍ കേസ് ഒതുക്കാനുള്ള ഞെട്ടിപ്പിക്കുന്ന നീക്കംനടത്തിയെന്ന് മൊഴി വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായും പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

ഫാരിസ് അബുബക്കര്‍ കാലത്തെ ദീപിക ദിനപത്രത്തിന്റെ മാനെജിങ് ഡയറക്ടർ ആയിരുന്നു റോബിന്‍ വടക്കുംചേരി.2005 മുതല്‍ 2008 വരെയുളള കാലഘട്ടത്തിലാണ് ദീപിക ദിനപത്രം മാര്‍ മാത്യു അറയ്ക്കല്‍-ഫാരീസ് അബുബക്കര്‍ ടീമിന്റെ കൈകളില്‍ എത്തുന്നത്. ഈ കാലത്താണ് മാത്യു അറയ്ക്കലിന്റെ വിശ്വസ്തനായ രാഷ്ട്രദീപിക മാനെജിങ് ഡയറക്ടറായി ഫാ.റോബിന്‍ വടക്കുംചേരിയെ നിയമിക്കുന്നത്.പൊലീസ് അറസ്റ്റ്ചെയ്ത ഉടനെ ഫാദര്‍ റോബിനെ വികാരിസ്ഥാനത്തുനിന്ന് നീക്കംചെയ്തതായി മാനന്തവാടി രൂപത കൊട്ടിയൂരിലെ പള്ളി അധികൃതരെ അറിയിച്ചിട്ടുണ്ട്

പത്രസ്ഥാപനത്തിന്‍െറ പഴയ സ്വാധീനവും രൂപതയുടെ പിന്തുണയും ഉപയോഗിച്ച് പീഡനക്കേസ് ഒതുക്കാന്‍ തീവ്രശ്രമമാണ് ഫാദര്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചൈല്‍ഡ്ലൈനിന് ലഭിച്ച സന്ദേശമാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് കാരണമായത്. പെണ്‍കുട്ടി പ്രസവിച്ച് 20 ദിവസമായെങ്കിലൂം ഇതുവരെയായി പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പേരാവൂര്‍ സി.ഐ. എന്‍.സുനില്‍കുമാറിനെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്.
അന്നുതന്നെ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പീഡിപ്പിച്ചത് സ്വന്തം പിതാവാണെന്നായിരുന്നു ആദ്യമൊഴി. പിതാവും ഇതിനുസമാനമായ മൊഴി നല്‍കിയെങ്കിലും സംശയംതോന്നിയ പോലീസ് രണ്ടാമതും പെണ്‍കുട്ടിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് വൈദികന്റെ പങ്ക് പുറത്തായത്.
ഇതോടെ പെണ്‍കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് വൈദികനെ തേടിയെത്തി. അപകടം മണത്ത ഇയാള്‍ ഞായറാഴ്ച നാട്ടില്‍നിന്ന് അപ്രത്യക്ഷനായി. സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം പ്രതിയെത്തേടിയിറങ്ങി.അദ്ദേഹം വിദേശത്താണെന്നാണ് ആദ്യം ഇടവകയില്‍നിന്ന് വിവരം നല്‍കിയത്. ഇതേതുടര്‍ന്ന് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വൈദികന്‍െറ ചിത്രസഹിതം വിവരം നല്‍കി. വൈദികന്‍െറ മൊബൈല്‍ഫോണ്‍ സൈബര്‍സെല്‍ പിന്തുടര്‍ന്നപ്പോള്‍ അങ്കമാലിക്കടുത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടിയില്‍വെച്ച് പൊലീസ് ഇയാള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് പിടികൂടി. കാനഡയിലേക്ക് വിമാനം കയറാനുള്ള ഒരുക്കത്തോടെ യാത്രചെയ്യുന്നതിനിടയിലാണ് വൈദികന്‍ പൊലീസ് പിടിയിലായത്.